MORE

    അവള്‍ വന്നു; വാപ്പയും ഉമ്മയും സഹോദരങ്ങളുമില്ലാത്ത ലോകത്തേക്ക്

    Date:

    ഡമസ്കസ്: തുര്‍ക്കിയയെയും സിറിയയെയും തകര്‍ത്ത വന്‍ ഭൂകമ്ബത്തില്‍ നിന്ന് പ്രതീക്ഷയുടെ തിരിനാളവുമായി അവള്‍ ലോകത്തേക്ക് വന്നു.

    ഉമ്മയുടെയും ഉപ്പയുടെയും നാല് സഹോദരങ്ങളുടെയും ജീവന്‍ ഭൂകമ്ബത്തില്‍ നഷ്ടമായെങ്കിലും നവജാത ശിശു മാത്രം അതിജീവിക്കുകയായിരുന്നു.

    തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടെടുത്തത്. സിറിയയിലെ ജിന്‍ഡായിരിസിലാണ് സംഭവം. സമീപ പട്ടണമായ നഫ്രിനിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

    കുട്ടി സുരക്ഷിതയായിരിക്കുന്നതായി ഡോക്ടര്‍ പറഞ്ഞു. ഭൂകമ്ബം അറിഞ്ഞയുടന്‍ കുടുംബം താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ കെട്ടിടം തകര്‍ന്നടിഞ്ഞതാണ് കണ്ടത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ ശബ്ദം കേട്ടതെന്ന് അമ്മാവനായ ഖലീല്‍ അല്‍ സുവൈദി പറഞ്ഞു. കുട്ടിയെ കണ്ടെടുക്കുമ്ബോള്‍ പൊക്കിള്‍കൊടി വേര്‍പെടുത്തിയിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ പൊക്കിള്‍കൊടി മുറിക്കുകയും ഉടന്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    ശരീരമാസകലം ചെറിയ മുറിവുകളോടെ കൊടുംതണുപ്പില്‍ വിറച്ചാണ് കുഞ്ഞ് ആശുപത്രിയിലെത്തിയതെന്ന് പീഡിയാട്രീഷ്യനായ ഡോ. ഹാനി മഹ്റൂഫ് പറഞ്ഞു. ഉടന്‍ ഇന്‍കുബേറ്ററിലാക്കുകയായിരുന്നു. ഡ്രിപ്പും നല്‍കി. പിഞ്ചുകുഞ്ഞിന്റെ ഉപ്പ അബ്ദുല്ല, ഉമ്മ അഫ്ര, നാല് സഹോദരങ്ങള്‍ എന്നിവരെ ഒരുമിച്ചാണ് ഖബറടക്കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...