കാക്കിനഡ: ആന്ധ്രാപ്രദേശിലെ കാക്കിനഡയില്‍ വിഷവാതകം ശ്വസിച്ച് ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഓയില്‍ ഫാക്ടറിയിലെ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്.
കാക്കിനഡയിലുള്ള അന്പാടി സുബ്ബണ്ണ ഒയില്‍ ഫാക്ടറിയിലാണ് അപകടം ഉണ്ടായത്.അതേസമയം, ലൈസന്‍സ് ഇല്ലാതെയാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവര്‍ നിലവിളിച്ചതോടെ രക്ഷിയ്ക്കാനായി മറ്റ് അഞ്ച് തൊഴിലാളികളും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ പെദ്ദാപുരം പൊലിസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ആരുടെയും ജീവന്‍ രക്ഷിയ്ക്കാനായില്ല. 10 ദിവസം മുമ്ബാണ് ഇവര്‍ ഫാക്ടറിയില്‍ ജോലിക്ക് എത്തിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിന് ഫാക്ടറി ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

