MORE

    ഇടവേളയ്‌ക്ക് ശേഷം ട്രംപ് വീണ്ടുമെത്തുന്നു! അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിച്ചു മെറ്റ

    Date:

    വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുവാന്‍ അനുമതി.

    രണ്ട് വര്‍ഷത്തിന് ശേഷമാണ് ട്രംപിന്റെ പ്രവേശനം മെറ്റ പ്ലാറ്റ്ഫോംസ് പുനരുജ്ജീവിപ്പിച്ചത്. മെറ്റ വക്താവ് ആന്‍ഡി സ്റ്റോണ്‍ ആണ് ഔദ്യോഗികമായി വിവരം പങ്കുവച്ചത്.

    2024-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വോട്ട് പ്രചാരണത്തിനും രാഷ്‌ട്രിയ ധനസമാഹരണത്തിനുമുള്ള പ്ലാറ്റ്ഫോമുകളെന്ന നിലയിലാണ് അദ്ദേഹം പ്രവേശനം വീണ്ടെടുത്തത്.

    2021 ജനുവരി 6-ന് ആയിരുന്നു ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത്. 2020-ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നുവെന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

    സംഭവത്തിന് പിന്നാലെ ട്രംപ് മെറ്റ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, പൊതു സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് മെറ്റ അദ്ദേഹത്തെ അറിയിച്ചിരുന്നു. ജനുവരിയില്‍ വിലക്ക് സംബന്ധിച്ച്‌ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിലക്ക് പിന്‍വലിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...