MORE

    ഉത്തര്‍പ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

    Date:

    ലക്‌നൗ: ഇന്ത്യയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഉത്തര്‍പ്രദേശെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍.

    രാജ്യത്തേക്ക് മെഡലുകള്‍ കൊണ്ടുവരാനായി കായികതാരങ്ങള്‍ക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപക ഉച്ചകോടിയില്‍ കായികമേഖലയുടെ നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപക ഉച്ചകോടിയില്‍ കായിക മേഖലയെ ഉള്‍പ്പെടുത്താന്‍ മുന്‍കൈ എടുത്തത് യുപി സര്‍ക്കാരാണ്. മറ്റൊരു സംസ്ഥാനവും ഇങ്ങനെ ചെയ്തിട്ടില്ല. ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചതിനും കായിക മേഖലയെ ഉള്‍പ്പെടുത്തിയതിനും യോഗി സര്‍ക്കാരിനെ ഠാക്കൂര്‍ അഭിനന്ദിച്ചു.

    2021-ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടോക്കിയോ ഒളിമ്ബിക്സ് മെഡല്‍ ജേതാവിനെ ആദരിച്ചു. സംസ്ഥാനങ്ങള്‍ സ്വന്തം കളിക്കാരെ ആദരിക്കുന്നത് സാധാരണമാണ്, എന്നാല്‍ ആദ്യമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി സര്‍ക്കാര്‍ രാജ്യത്തെ മുഴുവന്‍ ഒളിമ്ബിക്സ് മെഡല്‍ ജേതാക്കളെ അഭിനന്ദിച്ചു. ഇത് പ്രശംസനീയമാണ്.

    ഗ്രാമീണമേഖലകളില്‍ നിന്നുള്ള കായികതാരങ്ങളാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. രാജ്യത്തെ കായികമേഖലയ്‌ക്ക് കൂടുതല്‍ മത്സരങ്ങളും പരിശീലകരെയും ആവശ്യമാണ്. യുപിയില്‍ 25 കോടി ജനസംഖ്യയുണ്ട്. കായിക മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ യുപിയെ പോലൊരു സംസ്ഥാനം ആവശ്യമാണ്, അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുന്നതിന് വേഗത ആവശ്യമാണെന്നും നിക്ഷേപക ഉച്ചകോടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

    അതേസമയം സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഗിരീഷ് ചന്ദ്ര യാദവ്, ഒളിമ്ബിക് ഗോള്‍ഡ് മെഡല്‍ ജേതാവും ടാര്‍ഗെറ്റിംഗ് പെര്‍ഫോമന്‍സ് സെന്റര്‍ സ്ഥാപകനുമായ അഭിനവ് ബിന്ദ്ര, ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ ഗ്ലോബല്‍ സിഎസ്‌ആര്‍ വൈസ് പ്രസിഡന്റ് നിധി പുണ്ടിര്‍, യൂറോപ്യന്‍ ബിസിനസ് ആന്‍ഡ് ടെക്നോളജി സെന്റര്‍ എംഡി പോള്‍ വി ജെന്‍സന്‍, എസിഎസ് സ്‌പോര്‍ട്‌സ് മേധാവി നവനീത് സെഹ്ഗാള്‍ എന്നിവര്‍ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ സംസാരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...