MORE

    സ്ഥാനാര്‍ത്ഥി ജയിലില്‍ നിന്ന്! പ്രവീണ്‍ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാന്‍ എസ്‍ഡിപിഐ

    Date:

    ബെംഗളുരു: സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

    . കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിര്‍ത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂര്‍. യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസിലെ കേസില്‍ പ്രതിയായ ഷാഫി ബെള്ളാരെ ഇപ്പോള്‍ ജയിലിലാണ്.

    2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. ദേശീയതലത്തില്‍ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസില്‍ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച്‌ 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമര്‍ശങ്ങളാണ് പ്രവീണ്‍ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.

    ഇന്ത്യയില്‍ 2047 ആകുമ്ബോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലര്‍ സ്ക്വാഡുകള്‍, അഥവാ സര്‍വീസ് ടീമുകള്‍ രൂപീകരിച്ചു എന്നും കുറ്റപത്രത്തില്‍ എന്‍ ഐ എ ചൂണ്ടികാട്ടിയിരുന്നു. ഇവര്‍ക്ക് ആയുധപരിശീലനമടക്കം നല്‍കിയിരുന്നുവെന്നും എന്‍ ഐ എ കുറ്റപത്രത്തിലുണ്ട്.

    വരുന്ന കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പിലാകും ഷാഫി ബെള്ളാരെയെ എസ് ഡി പി ഐ മത്സരിപ്പിക്കുക. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പ്രവീണ്‍ നെട്ടാരുവിന്‍റെ വീട് കൊലയാളി സംഘത്തിന് കാണിച്ചുകൊടുക്കുകയും കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ ഷാഫി ബെള്ളാരെയ്ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എസ്‍ഡിപിഐ പ്രാദേശിക നേതാവായ ഷാഫി ബെള്ളാരെ പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിന് മുമ്ബ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിച്ച്‌ തോറ്റിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...