MORE

    ബി.ജെ.പി ലക്ഷ്യമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ബംഗാള്‍ ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് മാറ്റി

    Date:

    കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ബി.ജെ.പി നോട്ടമിട്ട ഐ.എ.എസ് ഉദ്യോഗസ്ഥയെ ഗവര്‍ണറുടെ ഓഫിസില്‍ നിന്ന് മാറ്റി.

    ബംഗാള്‍ ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നന്ദിനി ചക്രവര്‍ത്തിയെ രാജ്ഭവനില്‍ നിന്ന് ടൂറിസം വകുപ്പിലേക്കാണ് മാറ്റിയത്.

    നന്ദിനി ചക്രവര്‍ത്തി മമത ബാനര്‍ജിയുമായി സൗഹൃദം പുലര്‍ത്തുന്നത് ബി.ജെ.പിയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പല വിഷയങ്ങളിലും തെറ്റിദ്ധരിപ്പിച്ചുവെന്നും രാജ്ഭവനില്‍ സര്‍ക്കാരിന്റെ അജണ്ട തീരുമാനിക്കുന്നത് അവരാണെന്നും ബി.ജെ.പി ആരോപിച്ചിരുന്നു. നന്ദിനി ഐ.എ.എസിനെ രാജ്ഭവനില്‍ നിന്ന് പുറത്താക്കണമെന്നും ബി.ജെ.പി പ്രാദേശിക ഘടകം ആവശ്യപ്പെട്ടിരുന്നു.

    സംസ്ഥാന ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ശനിയാഴ്ച ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെ കണ്ടതിന് പിന്നാലെയാണ് രാജ്ഭവന്റെ നടപടി. ഉദ്യോഗസ്ഥയെ മാറ്റാന്‍ അദ്ദേഹം ഗവര്‍ണറോട് അഭ്യര്‍ഥിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. യോഗത്തില്‍ ബി.ജെ.പി നേതാവ് ഉന്നയിച്ച നിരവധി വിഷയങ്ങള്‍ ഗവര്‍ണറുടെ ഓഫീസ് പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് വന്ന പത്രക്കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല.

    ബംഗാളില്‍ തന്റെ മുന്‍ഗാമിയും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍ഖറുടെ പാത പുതിയ ഗവര്‍ണറും പിന്തുടരണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ധന്‍ഖറുടെ ഭരണകാലത്ത് രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള ബന്ധം പൂര്‍ണമായും തകര്‍ന്നിരുന്നു. അതിനിടെ, രാജ്ഭവനെ ബി.ജെ.പി ഓഫിസ് ആക്കി മാറ്റിയതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...