MORE

    ശിവനഗരിയായി വഡോദര ; തടാകത്തിന് നടുവില്‍ 111 അടി ഉയരമുള്ള മഹാദേവന്റെ സ്വര്‍ണ്ണ പ്രതിമ , അനാച്ഛാദനം ശിവരാത്രി നാളില്‍

    Date:

    അഹമ്മദാബാദ് : വഡോദര നഗരത്തിലെ സുര്‍സാഗര്‍ തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ച മഹാദേവ പ്രതിമ ഫെബ്രുവരി 18 ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അനാച്ഛാദനം ചെയ്യും .

    111 അടി ഉയരമുള്ള ശിവ പ്രതിമ 12 കോടി രൂപ ചെലവിലാണ് സ്വര്‍ണം പൂശിയത് .17.5 കിലോഗ്രാം സ്വര്‍ണമാണ് പ്രതിമ പൂശാന്‍ ഉപയോഗിച്ചത്.

    അനാച്ഛാദനത്തിന് മുന്നോടിയായി ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രതിമ കാണാന്‍ അധികൃതര്‍ സൗകര്യം ചെയ്ത് നല്‍കിയിരുന്നു . ദര്‍ശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ഇവിടേയ്‌ക്ക് എത്തുന്നത് .
    1996-ലാണ് മഹാദേവന്റെ പ്രതിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് . 2017-ലാണ്, പ്രതിമ സ്വര്‍ണ്ണം പൂശാന്‍ ആരംഭിച്ചത് . വഡോദരയില്‍ നിന്നും , വിദേശത്തുനിന്നും നിരവധി ഭക്തരാണ് ഇതിനായി സംഭാവന നല്‍കിയത് . അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് പ്രതിമ സ്വര്‍ണ്ണം പൂശാന്‍ 12 കോടി രൂപ സംഭാവനയായി നല്‍കിയത് .

    മഹാദേവന്റെ പ്രതിമയും പ്ലാറ്റ്‌ഫോമും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിമയും അതിന്റെ സ്തംഭവും മുതല്‍ മുഴുവന്‍ ഘടനയിലും സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വര്‍ണ്ണ ശാസ്ത്രം, വൈബ്രേഷന്‍ സയന്‍സ്, രാശി-കുണ്ഡലി എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമസ്വര്‍ണ്ണം പൂശിയത്. അംബാജി, ഷിര്‍ദി സായിബാബ മന്ദിര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളില്‍ സ്വര്‍ണ്ണം പൂശിയത് രാജേന്ദ്ര നായക്കും സംഘവുമാണ്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...