MORE

    Jobs | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ഇന്ത്യന്‍ ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറാവാം; വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷാ നടപടികള്‍ ആരംഭിച്ചു; അറിയേണ്ടതെല്ലാം

    Date:

    ന്യൂഡെല്‍ഹി: (www.kasargodvartha.com) സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ പ്രക്രിയ ഇന്ത്യന്‍ ബാങ്ക് ആരംഭിച്ചു.

    ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കാം. വ്യാഴാഴ്ച (ഫെബ്രുവരി 16) മുതലാണ് അപേക്ഷാ നടപടികള്‍ ആരംഭിച്ചത്. അവസാന തീയതി ഫെബ്രുവരി 28 ആണ്. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (ക്രെഡിറ്റ് ഓഫീസര്‍), റിസ്‌ക് ഓഫീസര്‍, ഐടി/കമ്ബ്യൂട്ടര്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, മാര്‍ക്കറ്റിംഗ് ഓഫീസര്‍, ട്രഷറി ഓഫീസര്‍, ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ഫോറെക്‌സ് ഓഫീസര്‍, എച്ച്‌ആര്‍ ഓഫീസര്‍ എന്നിങ്ങനെ മൊത്തം 203 തസ്തികകളിലേക്കാണ് നിയമനം.

    തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം

    ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (ക്രെഡിറ്റ് ഓഫീസര്‍) – 60 തസ്തികകള്‍

    റിസ്ക് ഓഫീസര്‍ – 15 തസ്തികകള്‍

    ഐടി/കമ്ബ്യൂട്ടര്‍ ഓഫീസര്‍ – 23 തസ്തികകള്‍

    ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ – 7 പോസ്റ്റുകള്‍

    മാര്‍ക്കറ്റിംഗ് ഓഫീസര്‍ – 13 തസ്തികകള്‍

    ട്രഷറി ഓഫീസര്‍ – 20 തസ്തികകള്‍

    ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ – 50 തസ്തികകള്‍

    ഫോറെക്സ് ഓഫീസര്‍ – 10 പോസ്റ്റുകള്‍

    എച്ച്‌ആര്‍ ഓഫീസര്‍ – 5 തസ്തികകള്‍

    യോഗ്യത

    ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. മറ്റ് നിര്‍ദിഷ്ട യോഗ്യതകള്‍ തസ്തികകള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടുന്നു. വിശദാംശങ്ങള്‍ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞതും കൂടിയതുമായ പ്രായപരിധി യഥാക്രമം 25 വയസും 40 വയസുമാണ്.

    തെരഞ്ഞെടുപ്പ്

    എഴുത്തുപരീക്ഷ, ഓണ്‍ലൈന്‍ പരീക്ഷ അല്ലെങ്കില്‍ അഭിമുഖം എന്നിവയിലൂടെ ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യാം.

    അപേക്ഷാ ഫീസ്

    ഉദ്യോഗാര്‍ഥികള്‍ 850 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. SC, ST, PWD വിഭാഗക്കാര്‍ക്ക് 175 രൂപയാണ് ഫീസ്.

    എങ്ങനെ അപേക്ഷിക്കാം

    1. ഔദ്യോഗിക വെബ്സൈറ്റ് indianbank(dot)in സന്ദര്‍ശിക്കുക

    2. ഹോം പേജില്‍, കരിയര്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.

    3. Click here for Registration under RECRUITMENT OF SPECIALIST OFFICERS 2023 എന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക

    4. ഒരു പുതിയ പേജ് വീണ്ടും തുറക്കും. ഈ പേജില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ പൂരിപ്പിക്കുക.

    5. ഫീസ് അടച്ച്‌ ഫോം സമര്‍പ്പിക്കുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...