തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയില്‍ പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ താക്കീത്.
അധികാരത്തില്‍ വന്നതോടെ ലഭ്യമായതെല്ലാം നേടുക എന്ന മനോഭാവം പാര്‍ട്ടിയില്‍ വേരൂന്നുകയാണ്. സഖാക്കളെ പദവികളോടുള്ള അത്യാഗ്രഹത്തില്‍ നിന്ന് മോചിപ്പിക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു. ഡിസംബര്‍ 21, 22 തീയതികളില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലാണ് കര്‍ശന വിലയിരുത്തലുകള്‍.
പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമല്ല. അര്‍ഹതപ്പെട്ടവരുടെ ജോലികള്‍ നേതാക്കള്‍ തട്ടിയെടുത്തു എന്ന തോന്നലാണ് ഇത്തരം നടപടികള്‍ ഉണ്ടാക്കുന്നത്. ഇത് പാര്‍ട്ടിയും ജനങ്ങളും തമ്മില്‍ അകല്‍ച്ച ഉണ്ടാക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. യഥാര്‍ഥത്തില്‍ സംരക്ഷണം കിട്ടേണ്ടവര്‍ക്ക് അത് ലഭിക്കാതെ പോകുകയാണ്. അതിന്റെ നിരാശകള്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും രേഖയില്‍ പറയുന്നു.
കുറച്ചുകാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ നല്‍കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമായി കരുതുന്നവരുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിച്ചാണ് പുതുതലമുറ കേഡര്‍മാരെ ഘടകങ്ങള്‍ വളര്‍ത്തേണ്ടതെന്നും രേഖയില്‍ പറയുന്നു.

