MORE

    എ.കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും ഒഴിയും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുളള തീവ്ര ശ്രമം

    Date:

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുളള തീവ്ര ശ്രമത്തില്‍ നേതൃത്വം.

    നേതാക്കള്‍ പരസ്യമായി തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. പ്രവര്‍ത്തക സമിതിയിലേക്ക് എത്താനുള്ള കരുനീക്കങ്ങളിലാണ് കേരളത്തില്‍നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായി എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍നിന്ന് ഒഴിയും.

    കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് രണ്ട് ദിവസം ബാക്കിനില്‍ക്കെ പ്രവര്‍ത്തക സമിതി പുനഃസംഘടനയാണ് പ്രധാന വെല്ലുവിളി. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം തെരഞ്ഞെടുപ്പ് വേണ്ടെന്നാണ്. എന്നാല്‍, പി. ചിദംബരം അടക്കമുള്ള മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു. ഇതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.

    തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്ന നേതാക്കളുമായി സംസാരിച്ച്‌ സമവായത്തില്‍ എത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. വെള്ളിയാഴ്ച രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

    തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങളും നാമനിര്‍ദേശം ചെയ്യുന്ന 11 അംഗങ്ങളും അടങ്ങുന്നതാണ് പ്രവര്‍ത്തക സമിതി. കേരളത്തില്‍നിന്ന് കെ.സി വേണുഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, ആന്‍റോ ആന്‍റണി തുടങ്ങിയവരുടെ പേരുകള്‍ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കുന്നുണ്ട്. മത്സരത്തിനില്ലെന്ന് പറയുമ്ബോഴും പാര്‍ട്ടി നിലപാടറിഞ്ഞ ശേഷം അന്തിമതീരുമാനമെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...