കീവ്: റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാംവാര്‍ഷികത്തിനു മുന്നോടിയായി യുക്രൈനില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മിന്നല്‍ സന്ദര്‍ശനം.
2022 ഫെബ്രുവരി 24-നു റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം ആദ്യമായാണു യു.എസ്. പ്രസിഡന്റ് യുക്രൈന് സന്ദര്‍ശിക്കുന്നത്.
പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയ ബൈഡന്, റഷ്യയ്ക്കെതിരായ ചെറുത്തുനില്‍പ്പിനു കൂടുതല്‍ ആയുധങ്ങള്‍ വാഗ്ദാനം െചയ്യുകയും യുക്രൈനു പൂര്‍ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യുക്രൈനെ ദുര്ബലരായാണു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കണക്കാക്കിയതെന്നും അത് തെറ്റിപ്പോയെന്നു തെളിഞ്ഞതായും ബൈഡന് പറഞ്ഞു.
യുദ്ധത്തില്‍ വീരമൃത്യുവരിച്ച യുക്രൈന് സൈനികരുടെ സ്മാരകത്തില്‍ ബൈഡനും സെലന്‍സ്കിയും ചേര്‍ന്ന് പുഷ്പചക്രം സമര്‍പ്പിച്ചു. യുക്രൈന് സൈന്യം ഇരുനേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ചു. അത്യാധുനിക ആയുധങ്ങളടക്കം 500 ദശലക്ഷം ഡോളറിന്റെ സഹായം യുക്രൈനു നല്കുമെന്നു ബൈഡന് വ്യക്തമാക്കി. റഷ്യയെ പിന്തുണയ്ക്കുന്ന കമ്ബനികള്ക്കുമേല് കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യുക്രൈന് ജനതയ്ക്കുള്ള യു.എസ്. പിന്തുണയുടെ സുപ്രധാനസൂചനയാണു ബൈഡന്റെ സന്ദര്‍ശനമെന്ന് അദ്ദേഹത്തിനു സ്വാഗതമാശംസിച്ചുകൊണ്ടു സെലന്‍സ്കി ടെലഗ്രാം സന്ദേശത്തില്‍ പറഞ്ഞു.
ആയുധനിര്‍മാണം
വര്‍ധിപ്പിച്ച് യൂറോപ്യന്‍ യൂണിയന്
യുക്രൈനെ സഹായിക്കാന്‍ തങ്ങളാലാകുന്നതെല്ലാം ചെയ്യുമെന്നു യൂറോപ്യന്‍ യൂണിയനി(ഇ.യു)ലെ ഫ്രഞ്ച് വിദേശകാര്യപ്രതിനിധി ജോസെപ് ബോറല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
യുക്രൈനെ സഹായിക്കാനായി ആയുധനിര്‍മാണം വര്‍ധിപ്പിക്കാനുള്ള പദ്ധതിയും യൂറോപ്യന്‍ യൂണിയന് തയാറാക്കിയിട്ടുണ്ട്.
ആയുധങ്ങളുടെ കാര്യത്തില്‍ യുക്രൈന് നേരിടുന്ന ്രപതിസന്ധി ആഴ്ചകള്‍ക്കകം പരിഹരിക്കുമെന്നും മ്യൂണിച്ചില്‍ ചേര്‍ന്ന ഇ.യു. സുരക്ഷാസമ്മേളനത്തില്‍ ബോറല്‍ വ്യക്തമാക്കി. യുക്രൈനില്‍ റഷ്യ നടത്തുന്നതു മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്നു സമ്മേളനത്തില്‍ പങ്കെടുത്ത യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കുറ്റപ്പെടുത്തി. യുദ്ധവാര്‍ഷികത്തിനു മുന്നോടിയായി യുക്രൈന് ജനതയെ ബൈഡന് ഇന്ന് അഭിസംബോധന ചെയ്യും. റഷ്യന്‍ പ്രസിഡന്റ് പുടിനും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്.

