MORE

    അദാനി-ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട്; പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

    Date:

    ദില്ലി : പാര്‍ലമെന്റ് സമ്മേളനം മാര്‍ച്ച്‌ പതിമൂന്നിന് വീണ്ടും ചേരാനിരിക്കെ, അദാനി വിഷയത്തില്‍ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെ നടപടി വന്നേക്കും.

    രാജ്യസഭയിലെ പന്ത്രണ്ട് എംപിമാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. അദാനിക്കെതിരായ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വെളിപ്പെടുത്തലില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം തുടര്‍ച്ചയായി പാര്‍ലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും രാജ്യസഭയിലാണ് ഇപ്പോള്‍ നടപടിക്ക് നീക്കം നടക്കുന്നത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭാ അധ്യക്ഷന്‍ 12 പേരുകള്‍ പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. ഒമ്ബത് കോണ്‍ഗ്രസ് എംപിമാരുടെയും മൂന്ന് എഎപി എംപിമാരുടെയും പേരുകളാണ് നല്‍കിയത്.

    ഇവര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടിക്ക് സാധ്യതയുണ്ട്. കോണ്‍ഗ്രസിന്റെ പ്ലീനറിക്ക് ശേഷമാണ് സമ്മേളനമെന്നതിനാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും പ്രതിഷേധത്തെ സ്വാധീനിക്കും. ഇതെല്ലാം കണക്കിലെടുത്താണ് പ്രതിഷേധം നേരിടാനുള്ള ഭരണപക്ഷ നനീക്കം. നരേന്ദ്ര മോദിക്കെതിരെ അദാനി ബന്ധത്തില്‍ ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയോട് നേരത്തെ അവകാശ സമിതി തെളിവുകള്‍ തേടിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശങ്ങളും നീക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...