സുന്ദീപ് കിഷന്‍ നായകനാകുന്ന മൈക്കിള്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു . രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന ചിത്ര൦ ഒരു ആക്ഷന്‍ പടമാണ് .
വിജയ് സേതുപതി, അനസൂയ ഭരദ്വാജ്, വരലക്ഷ്മി ശരത്കുമാര്‍, വരുണ്‍ സന്ദേശ്, ദിവ്യാന്‍ഷ കൗശിക് എന്നിവരും അഭിനയിക്കുന്നു. ഇപ്പോള്‍ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു . ചിത്രം ഈ മാസം 24ന് ആഹായില്‍ റിലീസ് ചെയ്യും.
കരണ്‍ സി പ്രൊഡക്ഷന്‍സ് എല്‍എല്‍പി, ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി എന്നിവയുടെ ബാനറുകളില്‍ ഭരത് ചൗധരിയും പുസ്കൂര്‍ റാം മോഹന്‍ റാവുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രാഹകന്‍ കിരണ്‍ കൗശിക്, സംഗീതസംവിധായകന്‍ സാം സിഎസ് എന്നിവരും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുണ്ട്. ത്രിപുരനേനി കല്യാണ്‍ ചക്രവര്‍ത്തി, രാജന്‍ രാധാമണലന്‍, രഞ്ജിത് ജയക്കൊടി എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദിയിലും മൈക്കിള്‍ പുറത്തിറങ്ങും.

