ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നങ്കോളിയില് 11 കാരിയുടെ കെലപാതകം തെളിഞ്ഞത് അമ്മയുടെ ഫോണിലേക്ക് അറിയാത്ത നമ്ബറില്‍ നിന്ന് വന്ന മിസ്ഡ് കോളിലൂടെ.
ഫെബ്രുവരി ഒമ്ബതിന് രാവിലെ ഏഴരക്ക് സ്കൂളില്‍ പോകാനായി വീിട്ടില് നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. അന്ന് 11.50 ഓടെ കുട്ടിയുടെ അമ്മക്ക് അറിയാത്ത നമ്ബറില്‍ നിന്ന് മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചപ്പോള്‍ നമ്ബര്‍ സ്വിച്ച്ഡ് ഓഫായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിനെ അറിയിക്കുകയും 12 ദിവസങ്ങള്‍ക്ക് ശേഷം രോഹിത് എന്ന വിനോദിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ കാണാതായ അന്ന് തന്നെ കുടുംബം പരാതി നല്‍കിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയിരിക്കാമെന്ന് കണ്ട് പൊലീസ് അടുത്ത ദിവസം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ മൊബൈല്‍ നമ്ബര്‍ സംബന്ധിച്ച് അന്വേഷണം വരികയും മിസ്ഡ് കോള്‍ വന്ന അജ്ഞാത നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ പഞ്ചാബിലും മധ്യപ്രദേശിലും ഉള്‍പ്പെടെ പരിശോധന നടത്തുകയുമായിരുന്നു. അതിനിടെയാണ് പ്രതി പിടിയിലാകുന്നത്.
ഇയാള്‍ ഫെബ്രുവരി ഒമ്ബതിന് തന്നെ പെണ്‍കുട്ടിയെ കൊന്നതായി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം ഖെവ്റ മോറിനു സമീപം മൃതദേഹം ഉപേക്ഷിച്ചുവെന്ന് പ്രതി മൊഴി നല്കി. അതു പ്രകാരം നടത്തിയ പരിശോധനയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.
എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. തുടരന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

