MORE

    അര്‍ജുന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ , അപ്പ്‌ഡേറ്റ്‌സുമായി താരം

    Date:

    മോഹന്‍ലാലിനെ നായകനാക്കി സിനിമ ഒരുക്കാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് പറഞ്ഞ് നടന്‍ അര്‍ജുന്‍ സര്‍ജ. ഏറെ നാളായി ഇതെ കുറിച്ച്‌ മോഹന്‍ലാലുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു.

    ഈ സിനിമ ഉടനെ ഉണ്ടാകില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കി.

    ധ്രുവ സര്‍ജ നായകനായി എത്തുന്ന മാര്‍ട്ടിന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹത്തില്‍ അര്‍ജുന്‍ സര്‍ജ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അനന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്.

    ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മരക്കാര്‍, പ്രിയദര്‍ശന്‍ ആണ് സംവിധാനം ചെയ്തത്. സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വന്ദേ മാതരം, ജാക്ക് ഡാനിയേല്‍ തുടങ്ങിയവയാണ് അര്‍ജുന്‍ അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.

    അതേസമയം, ധ്രുവ സര്‍ജ നായകനാകുന്ന മാര്‍ട്ടിന്റെ കഥ ഒരുക്കിയിരിക്കുന്നത് അര്‍ജുന്‍ സര്‍ജ ആണ്. ആക്ഷന്‍ പാക്ക്ഡ് ചിത്രമാണിതെന്നാണ് ടീസര്‍ വ്യക്തമാക്കുന്നു.വൈഭവി ഷാന്‍ഡില്യ, അന്‍വേഷി ജെയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിതിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പഥക് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

    അതേസമയം, കെ.ഡി. ദ ഡെവിള്‍ എന്ന ചിത്രവും ധ്രുവ സര്‍ജയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. കന്നഡയെ കൂടാതെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നിവ ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രേം സംവിധാനം ചിത്രം കെ.വി.എന്‍. ആണ് നിര്‍മിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...