ഷില്ലോങ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം മേഘാലയിലെ ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ഏര്‍ണസ്റ്റ് മൗരി.
പ്രധാനമന്ത്രിയുടെ റോഡ് ഷോ ‘റോക്ക് ഷോ’ ആയി മാറിയെന്നും ആളുകള്‍ പരിപാടി ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘാലയ സന്ദര്‍ശനം, പ്രത്യേകിച്ച് റോഡ് ഷോ, പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബി.ജെ.പിയെ സഹായിക്കും. ബി.ജെ.പിയുടെ വോട്ടുവിഹിതം 25മുതല്‍ 30ശതമാനം വരെ ഉയരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.’-ഏര്‍ണസ്റ്റ് മൗരി പറഞ്ഞു. 2018 ല്‍ 9.8 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ടുവിഹിതം.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയിലെത്തിയ നരേന്ദ്രമോദി ഷില്ലോങില്‍ റോഡ് ഷോ നടത്തിയിരുന്നു. പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെയും ഭരണകക്ഷിയായ എന്‍.പി.പിയെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയെയാണ് മേഘാലയക്ക് ആവശ്യമെന്നും കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയെ അല്ലെന്നും പറഞ്ഞിരുന്നു.
27നാണ് മേഘാലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകളിലേക്കും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.

