MORE

    അര്‍ബുദത്തില്‍ നിന്നും മുക്തനായി ജോ ബൈഡന്‍; പൂര്‍ണ ആരോഗ്യവാനെന്ന് ഡോക്ടര്‍

    Date:

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ അര്‍ബുദം പൂര്‍ണമായും ഭേദമായതായി ബൈഡനെ ചികിത്സിക്കുന്ന ഡോക്ടര്‍ കെവിന്‍ ഓ കോണര്‍.

    ബൈഡന് ത്വക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഫെബ്രുവരിയില്‍ ചികിത്സ പൂര്‍ത്തിയാക്കുകയും ചെയ്തതായി ഡോ കെവിന്‍ പറഞ്ഞു.

    പതിവ് പരിശോധനയിലാണ് ബൈഡന് ത്വക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. പ്രസിഡന്‍റായി പ്രവര്‍ത്തിക്കാന്‍ ജോ ബൈഡന്‍ ആരോഗ്യവാനും ഊര്‍ജ്ജസ്വലനുമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കാന്‍സര്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാല്‍ വലുപ്പം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് ഇത് നീക്കം ചെയ്തതെന്നും വൈറ്റ് ഹൗസില്‍ നിന്നുള്ള ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

    അതേസമയം, പതിവ് പരിശോധനകള്‍ ഒഴികെയുള്ള ക്യാന്‍സറുമായി ബന്ധപ്പെട്ട മറ്റ് ചികിത്സകള്‍ ആവശ്യമില്ല. 2024 ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്ബ് ബൈഡന്‍റെ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ബൈഡന്‍റെ മകന്‍ ബ്യൂ 2015 ല്‍ മസ്തിഷ്ക അര്‍ബുദം ബാധിച്ച്‌ മരണപ്പെട്ടിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...