MORE

    ആ ടീമുകളിലെ താരങ്ങള്‍ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

    Date:

    ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം സമനിലയില്‍ കലാശിച്ചുവെങ്കിലും ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ.

    ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. എന്നാല്‍ ഫൈനലിന് മുന്‍പായി നടക്കുന്ന ഐ പി എല്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

    ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 31 ന് ആരംഭിക്കുന്ന ഐ പി എല്‍ മെയ് 28 നാണ് അവസാനിക്കുന്നത്. എന്നാല്‍ ഐ പി എല്‍ കഴിയുന്നതിന് മുന്‍പുതന്നെ ചില താരങ്ങള്‍ തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

    ഐ പി എല്ലില്‍ പ്ലേയോഫ് കാണാതെ പുറത്താകുന്ന ടീമുകളിലെ താരങ്ങളായിരിക്കും നേരത്തെ തന്നെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിലെത്തുക. മേയ് 21 ന് തന്നെ ആറ് ടീമുകള്‍ ടൂര്‍ണമെന്‍്റില്‍ നിന്നും പുറത്താകുമെന്നും ആ ടീമിലെ താരങ്ങളിലെ ഇംഗ്ലണ്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു രോഹിത് ശര്‍മ്മ പറഞ്ഞത്.

    ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐസിസി ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെത്തുന്നത്. പ്രഥമ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപെട്ടിരുന്നു. മറുഭാഗത്ത് ആഷസിനുള്ള തയ്യാറെടുപ്പിന്‍്റെ ഭാഗമായി ഓസ്ട്രേലിയന്‍ താരങ്ങള്‍ വളരെ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തും. ജൂണ്‍ പതിനാറിനാണ് ആഷസ് പരമ്ബര ആരംഭിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...