സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും പോര്‍വിളി മുറകുന്നു.
കെ മുരളീധരന്, എം കെ രാഘവന് എന്നിവരടക്കം അടക്കം ഏഴ് കോണ്‍ഗ്രസ് എം പിമാര്‍ ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു. കൂടിക്കാഴ്ചയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ കടുത്ത അതൃപ്തിയാണ് എം പിമാര്‍ പ്രകടിപ്പിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്നും സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും എംപിമാര്‍ ആരോപിച്ചു.

