തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിസന്ധി കനക്കുന്നു. കെപിസിസി നേതൃത്വത്തിനെതിരെ കൂടുതല്‍ എം പി മാര്‍ ഇന്നു എഐസിസി നേതൃത്ത്വത്തിന് പരാതി നല്‍കും.
കെ മുരളീധരനും എന്‍ കെ രാഘവനും എതിരായ അച്ചടക്ക നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. സുധാകരന് ഏക പക്ഷീയമായി തീരുമാനം എടുക്കുന്നു എന്നാണ് വ്യാപക പരാതി.
സംസ്ഥാന സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ എഐസിസി പ്രതിനിധികള്‍ സമവായ ചര്‍ച്ചക്ക് ഉടന്‍ കേരളത്തില്‍ എത്തും. ഭിന്നത രൂക്ഷമായത് പുന സംഘടന നടപടികളെയും ബാധിച്ചിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം അനുനയനീക്കവുമായി രംഗത്ത് വന്നത്. കെ സുധാകരനെയും, എം പിമാരെയും കെ .സി വേണുഗോപാല്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്ന് വൈകുന്നേരം ചര്‍ച്ച നടന്നേക്കും.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തല്‍. അച്ചടക്ക വിഷയമായതിനാല്‍ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. നേതാക്കള്‍ക്ക് ഇരുവര്‍ക്കും പറയാനുള്ളത് കേള്‍ക്കാന്‍ പോലും കെപിസിസി നേതൃത്വം അവസരം നല്‍കിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

