മാന്നാര്‍: വിദ്യാര്‍ഥിനിയെ നടുറോഡില്‍ അപമാനിച്ച യുവാവ് അറസ്റ്റില്‍. മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനില്‍ നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോയ വിദ്യാര്‍ഥിനിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം ഉളിയങ്കോട് നാലു സെന്റ് കോളനിയില്‍ അജി ഗോപാല്‍ എന്ന 39-കാരനെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനില്‍ നിന്ന് സമീപത്തുള്ള ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോയ വഴിയില്‍ വിദ്യാര്‍ഥിനിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും പിതാവ് മാന്നാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അഭിരാം, ജോസി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, സിദ്ധിക്ക് ഉല് അക്ബര്‍ എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2015 ല്‍ ഭാര്യ തീ കൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ കേസ് നിലവില്‍ ഉള്ളതായും പോലീസ് പറഞ്ഞു.

