മുംബൈ: അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഛേദിച്ച് ക്ലോസറ്റില്‍ തള്ളിയ കേസില്‍ 23 വയസുള്ള മകള്‍ അറസ്റ്റില്‍.
വീണ ജെയിന് (53) ആണ് കൊല്ലപ്പെട്ടത്. മൃതദേഹ ഭാഗങ്ങള്‍ ഇരുമ്ബു പെട്ടിക്കുള്ളിലാക്കി കക്കൂസ് ടാങ്കില്‍ തള്ളുകയായിരുന്നു. മാസങ്ങള്‍ക്കു മുമ്ബാണ് സംഭവം നടന്നത്. വീണ ജെയിനിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരനും ബന്ധുവും പരാതി നല്‍കിയതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്.
നവംബര്‍ 26നാണ് ഏറ്റവും ഒടുവിലായി ബന്ധുക്കള്‍ വീണയെ കണ്ടത്. പൊലീസ് വീണയുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ ക്ലോസറ്റില്‍ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി. സംഭവത്തില്‍ മകള്‍ റിംപിള്‍ ജെയിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അമ്മയെ കൊന്ന് ശരീരഭാഗങ്ങള്‍ ക്ലോസറ്റിലിട്ട കാര്യം അവര്‍ വെളിപ്പെടുത്തിയത്. കണ്ടെടുക്കുമ്ബോള്‍ അഴുകിയ നിലയിലായിരുന്നു ശരീര ഭാഗങ്ങള്‍.

