പൊന്‍കുന്നം: യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നിലക്കല്‍ അട്ടത്തോട് കൊന്നമൂട്ടില്‍ വീട്ടില്‍ കെ.എം.
മഹേഷ് (24), സഹോദരനായ കെ.എം. മനു (22) എന്നിവരെയാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേര്‍ന്ന് കാര്‍ യാത്രക്കാനായ യുവാവിനെ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം ചിറക്കടവ് വടക്കുംഭാഗം ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
യുവാവും ബൈക്കില്‍ സഞ്ചരിച്ച പ്രതികളും തമ്മില്‍ സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം ഉണ്ടാവുകയും .തുടര്‍ന്ന് ഇവര്‍ ഹെല്‍മറ്റുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്റെ മുഖത്തെ അസ്ഥികള്‍ പൊട്ടിയിരുന്നു. പൊന്‍കുന്നം എസ്.എച്ച്.ഒ എന്‍. രാജേഷ്, എസ്.ഐ എം.ഡി. അഭിലാഷ്, ടി.എച്ച്. നിസാര്‍ , എ.എസ്.ഐ പി.ടി. അഭിലാഷ് , സി.പി.ഒ ലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

