കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദേശീയ ശാസ്ത്രമേളയുടെ പേരില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് മാറ്റിയതിനെതിരെ എം.കെ രാഘവന് എം.പി.
ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് നെഹ്റു എവിടെയാണ്, ബി.ജെ.പി നേതാക്കള്‍ എവിടെയാണ്. നെഹ്റുവിന്റെ ചെരിപ്പിന്്റെ വാറഴിക്കാന്‍ പോലും അവര്‍ക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സയന്‍സ്, മാത്തമാറ്റിക്സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് എക്സിബിഷന് എന്നതിനു പകരം ബാല്‍ വൈജ്ഞാനിക് പ്രദര്‍ശിനി അഥവാ ബിവിപി എന്നാണ് പുനര്‍നാമകരണം ചെയ്തത്. ശാസ്ത്രമേളയ്ക്ക് ‘ബിവിപി’ എന്ന് പേരിട്ട് ക്രമേണ ‘എബിവിപി’ എന്ന് പേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഘവന് ആരോപിച്ചു.

