MORE

    ഈ ജോലി ചെയ്യുന്നവര്‍ക്ക് പകരക്കാരനാകാന്‍ ChatGPT കഴിയും!

    Date:

    ഓപ്പണ്‍ എഐ (Open AI) ആയ ചാറ്റ് ജിപിടി (ChatGPT)യുടെ വരവോടെ തങ്ങളുടെ ജോലി പോകുമോ എന്ന ആശങ്കയിലാണ് പലരും.

    ലോകത്തിലെ പല ബുദ്ധിമുട്ടേറിയ മല്‍സര പരീക്ഷകള്‍ പോലും ചാറ്റ് ജിപിടി (ChatGPT) ജയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തനിക്കു ചെയ്യാനാകുന്ന 20 ജോലികള്‍ ഏതൊക്കയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചാറ്റ് ജിപിടി (ChatGPT). ഒരു ട്വിറ്റര്‍ ഉപയോക്താവാണ് തന്റെ ചോദ്യത്തിന് ചാറ്റ് ജിപിടി (ChatGPT) നല്‍കിയ മറുപടി പങ്കുവെച്ചിരിക്കുന്നത്.

    20 ജോലികള്‍ ഏതൊക്കെയാണെന്നു നോക്കാം.

    ഡാറ്റ എന്‍ട്രി ക്ലര്‍ക്ക്

    കസ്റ്റമര്‍ സര്‍വീസ് റപ്രസന്റേറ്റീവ്

    പ്രൂഫ് റീ‍ഡര്‍

    പാരാലീഗല്‍

    ബുക്ക് കീപ്പര്‍

    ട്രാന്‍സ്‍ലേറ്റര്‍

    കോപ്പി റൈറ്റര്‍

    മാര്‍ക്കറ്റ് റിസേര്‍ച്ച്‌ അനലിസ്റ്റ്

    സോഷ്യല്‍ മീഡിയ മാനേജര്‍

    അപ്പോയ്ന്‍മെന്റ് ഷെഡ്യൂളര്‍

    ടെലി മാര്‍ക്കറ്റര്‍

    വിര്‍ച്വല്‍ അസിസ്റ്റന്റ്

    ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്

    ന്യൂസ് റിപ്പോര്‍ട്ടര്‍

    ട്രാവല്‍ ഏജന്റ്

    ട്യൂട്ടര്‍

    ടെക്നിക്കല്‍ സപ്പോര്‍ട്ട് അനലിസ്റ്റ്

    ഇമെയില്‍ മാര്‍ക്കറ്റര്‍

    കണ്ടന്റ് മോഡറേറ്റര്‍

    റിക്രൂട്ടര്‍

    മെഷീന്‍ ലേണിംഗ് എഞ്ചിനീയറായ റോവന്‍ ച്യൂങ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. വേഗതയും കൃത്യതയും വേണ്ട പല ജോലികളും ചാറ്റ് ജിപിടി (ChatGPT)ക്ക് ചെയ്യാനാകുമെന്നും റോവന്‍ പറയുന്നു. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘ഇതില്‍ ചില ജോലികള്‍ ചാറ്റ് ജിപിടിക്ക് ചെയ്യാനാകുമെന്ന് തീര്‍ച്ചയായും സമ്മതിക്കാം. എന്നാല്‍ ഒരു ന്യൂസ് റിപ്പോര്‍ട്ടറുടെ ജോലി ചാറ്റ് ജിപിടിയ്ക്ക് ചെയ്യാനാകുമോ’ എന്നാണ് ഒരാളുടെ ചോദ്യം. എന്നാല്‍ അതിനും ഉത്തരമുണ്ട്. ‘ചാറ്റ് ജിപിടിയുടെ വരവ് മാധ്യമപ്രവര്‍ത്തകരെ ബാധിക്കില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷേ ഫാക്‌ട് ചെക്കിങ്ങും എഴുത്തും പോലെയല്ല ഒരു റിപ്പോര്‍ട്ടറുടെ ജോലി’, എന്ന് അദ്ദേഹം കുറിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...