MORE

    മുഖ്യമന്ത്രി മിണ്ടണമെന്ന് നിര്‍ബന്ധമില്ല, എഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണം; : എ കെ ബാലന് മറുപടിയുമായി ചെന്നിത്തല

    Date:

    തിരുവനന്തപുരം: എഐ കാമറാ അഴിമതിയിലെ മുഖ്യമന്ത്രിയുടെ മൗനത്തെ ന്യായീകരിച്ച എ കെ ബാലന് മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതിക്ക് തെളിവുണ്ടോ എന്ന് എ കെ ബാലന്‍ ചോദിക്കുന്നു. എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചു എന്നറിയില്ല. തെളിവുകള്‍ ഉന്നയിച്ചു കൊണ്ടാണ് വസ്തുതകള്‍ പുറത്ത് വിട്ടത്. എ കെ ബാലന്‍ കണ്ണടച്ച്‌ ഇരുട്ട് ആക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

    എസ്‌ആര്‍ഐടിക്ക് ടെന്‍ഡര്‍ നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് രേഖകള്‍ സഹിതമാണ് ആരോപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന എ കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിച്ച ആരോപണങ്ങളിലെ വസ്തുതകളെ നിഷേധിക്കാന്‍ ആര്‍ക്കും ആയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

    വ്യവസ്ഥകള്‍ക്കു വിരുദ്ധമായ കരാര്‍, ഉപകരാര്‍ വിഷയങ്ങളാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. അക്ഷര, അശോക എന്നീ കമ്ബനികള്‍ കൂട്ട് കച്ചവടം നടത്തി എന്ന ആരോപണം ഉന്നയിച്ചിട്ടും ആരും മിണ്ടിയില്ല. ടെന്‍ഡര്‍ ഡോക്യുമെന്റില്‍ പറയുന്ന കാര്യങ്ങള്‍ ലംഘിച്ചു കൊണ്ട് കോര്‍ ഏരിയയില്‍ ഉപകരാര്‍ കൊടുക്കുന്നത് തെറ്റാണ്. പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്ബനികള്‍ കൊള്ള ലാഭം ഉണ്ടാക്കുമ്ബോള്‍ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും? കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടരേഖകള്‍ എ കെ ബാലന്‍ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

    ‘സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ എല്ലാം പ്രസാഡിയോയ്ക്ക് മാത്രം ടെന്‍ഡര്‍ കിട്ടുന്നത് എന്തുകൊണ്ടാണ്. ഇത് പരിശോധിക്കേണ്ടതാണ്, ഉപകരാറുകള്‍ മാറി മാറി വന്നത് എ കെ ബാലന്‍ അറിഞ്ഞില്ലേ. ആരുടേതാണ് പ്രസാഡിയോ എന്ന കമ്ബനി. അതിന്റെ ഒരു ഡയറക്ടര്‍ രാംജിത്ത് ആണ് .99% മുതല്‍ മുടക്കുള്ള വേറൊരു ആളാണ് സുരേന്ദ്രകുമാര്‍. ഇയാളാണ് കമ്ബനിയുടെ മറ്റൊരു ഡയറക്ടര്‍.

    പ്രസാഡിയോയുടെ വളര്‍ച്ച അത്ഭുത കരമാണ്. ആരോപണത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ എ ഐ ക്യാമറ കരാറുകള്‍ ഉള്‍പ്പെടുന്നില്ല. മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിര്‍ബന്ധമില്ല. എഐ കരാര്‍ റദ്ദാക്കി ജുഡിഷ്യല്‍ അന്വേഷണം വേണം. അന്വേഷണം നടക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാനം ചെയ്തത് എങ്ങിനെയാണ്,’ ചെന്നിത്തല ചോദിച്ചു.എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത് അന്വേഷണം നടക്കുന്നതിലാണെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

    മുഖ്യമന്ത്രിയുടെ വകുപ്പ് തന്നെ അന്വേഷണത്തിന് ഉത്തരവിട്ട ഒരു വിഷയത്തില്‍ മെറിറ്റിലേക്ക് കടന്നുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായം പറയുന്നതു ശരിയല്ല. അതിനാലാണ് പ്രതിപക്ഷ ആരോപണത്തെക്കുറിച്ച്‌ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. എല്ലാ വിവാദങ്ങള്‍ക്കും മറുപടി പറയാനാകില്ല. നിയമപരമായി പറയേണ്ടതിന് അങ്ങനെ മറുപടി പറയും. റോഡിലെ ക്യാമറ വിവാദത്തില്‍ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മനസ്സില്ലെന്നും എകെ ബാലന്‍ പ്രതികരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...