MORE

    യുവതിയെ കൊന്ന് അതിരപ്പിള്ളി വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

    Date:

    കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെത്തുടര്‍ന്ന് യുവതിയെ കൊന്ന് അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ തള്ളി.

    അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ആതിരയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ സാമ്ബത്തികത്തര്‍ക്കങ്ങളുണ്ടായിരുന്നു.

    സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേളാണ് ആതിര. അഖിലും ഇവിടത്തെ ജീവനക്കാരനാണ്. ഏപ്രില്‍ 29മുതല്‍ ആതിരയെ കാണാതായിരുന്നു. ആതിരയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് അങ്കമാലി സ്വദേശി സനല്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

    ആതിര അഖിലിനൊപ്പം കാറില്‍ കയറിപ്പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചതാണ് നിര്‍ണായകമായത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച്‌ വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ അഖില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

    ആതിരയില്‍നിന്ന് പണവും സ്വര്‍ണവും അഖില്‍ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് ആതിരയെ കൊല്ലാന്‍ പ്രതി പദ്ധതിയിട്ടത്.

    യുവതിയെ അനുനയത്തില്‍ കാറില്‍ കയറ്റി അതിരപ്പിള്ളിയിലെത്തിച്ചു. വെറ്റിലപ്പാറ പത്ത്- ആറ് വനത്തില്‍ വച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അഖില്‍ പോലീസിന് നല്‍കിയ മൊഴി. പ്രതിയുടെ അറസ്റ്റ് കാലടി പോലീസ് രേഖപ്പെടുത്തി.

    ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് വനത്തില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...