MORE

    ബോട്ട് ഉടമ ഒളിവില്‍, സഹോദരനും അയല്‍വാസിയും കസ്റ്റഡിയില്‍; മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

    Date:

    മലപ്പുറം താനൂരില്‍ ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ച സംഭവത്തില്‍ ബോട്ട് ഉടമയായ താനൂര്‍ സ്വദേശി നാസറിനായുള്ള തിരച്ചില്‍ ശക്തമാക്കി.

    നാസറിനെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയില്‍ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

    സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബാലവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. അപകടത്തില്‍ പരുക്കേറ്റ് കോട്ടക്കല്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. അതേസമയം, ബോട്ട് അപകടം നടന്ന സ്ഥലത്ത് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നും നാളെയും എന്‍ഡിആര്‍എഫ് തിരച്ചില്‍ തുടരും.

    ഇന്നലെ അപകടം നടന്നയുടന്‍ ബോട്ട് ഉടമ നാസര്‍ ഒളിവില്‍ പോയിരുന്നു. പാലാരിവട്ടത്ത് പോലീസിന്റെ വാഹന പരിശോധനയിക്കിടെയാണ് നാസറിന്റെ വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. സഹോദനും സംഘവും എറണാകുളത്ത് എത്തിയത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണെന്നാണ് വിവരം. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത് ദാസ് അറിയിച്ചു.

    നാസറിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഒളിവിലുള്ള ബോട്ടുടമ ശ്രമിച്ചതായാണ് വിവരം. നാസറിന്‍്റെ ഫോണ്‍ സഹോദരന്റെ കൈയിലാണെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...