MORE

    “പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരില്ല”; കെ സുധാകരന്‍

    Date:

    വയനാട്: പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ സുധാകരന്‍.

    പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച്‌ നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരന്‍ ലീഡേഴ്സ് മീറ്റില്‍ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ആരാണെന്ന് ടി എന്‍ പ്രതാപനോട് കെ സുധാകരന്‍ ചോദിച്ചു.

    രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി കെപിസിസിയുടെ ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ തുടക്കമായി. കെപിസിസി ഭാരവാഹികള്‍, എംപി മാര്‍ എംഎല്‍എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടാകും. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തേണ്ട പ്രതിഷേധ പരിപാടികള്‍ക്കും ലീഡേഴ്സ് മീറ്റ് രൂപം നല്‍കും. ലീഡേഴ്സ് മീറ്റില്‍ കെ സുധാകരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു.

    പാര്‍ല്ലമെന്ററി കമ്മറ്റി ഉള്ളതിനാല്‍ കെ മുരളീധരന്‍ വൈകീട്ടേ എത്തുകയുള്ളു. അസൗകര്യം അറിയിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന് കത്ത് നല്‍കി. ശശി തരൂര്‍ അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ ലീഡേസ് മീറ്റില്‍ പങ്കെടുക്കുന്നില്ല. എത്താന്‍ കഴിയില്ലെന്ന് നേതൃത്വത്തെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...