MORE

    കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമെന്ന് രമേശ് ചെന്നിത്തല

    Date:

    കേരളാ പോലീസിനാകെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് ഡോ. വന്ദന ദാസിന്‍്റെ ദാരുണ കൊലപാതകമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

    കേരളത്തെയാകെ ഈ സംഭവം ഞെട്ടിച്ചു.

    സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ പോലീസിന്‍്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. കേട്ട്കേഴ് വിയില്ലാത്ത സംഭവങ്ങളാണ് പോലീസിന്‍്റെയും സര്‍ക്കാരിന്‍്റെയും വീഴ്ച കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു

    റിമാന്റ് പ്രതിയെ വിലങ്ങ് വെക്കാതെ കൊണ്ടുപോയത് വീഴ്ച തന്നെയാണ്. പ്രതിയുടെ അക്രമ സ്വഭാവം മനസ്സിലായിട്ടും പോലീസ് മുന്‍കരുതല്‍ എടുക്കാത്തതാണ് ഒരു വിലപ്പെട്ട ജീവന്‍ പൊലിയാന്‍ കാരണം.
    കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം.

    ഇതിനിടയില്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. അക്രമം തടയുന്നതില്‍ എക്സ്പ്പീരിയന്‍സ് ഇല്ലായിരുന്നു വെന്നാണു മന്ത്രി പറഞ്ഞു. വീഴ്ച സമ്മതിക്കുന്നതായിരുന്നു മര്യാദ.

    ദാരുണമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിക്കുന്നതായിപ്പോയി മന്ത്രിയുടെ പ്രസ്താവന.

    ജനങ്ങളുടെ വീഴ്ച ക്യാമറ വെച്ച്‌ സ്വകാര്യ കമ്ബനികള്‍ അടക്കമുള്ളവരുടെ കീശ വീര്‍പ്പിക്കാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ സ്വന്തം വീഴ്ച കാണുന്നില്ല. ഇത് കാരണം വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെടുത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...