സംസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് കേരള ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 25കാരിയായ വനിതാ ഡോക്ടറെ ഒരാള്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ശാസന.
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചുപൂട്ടുന്നില്ല? രാജ്യത്ത് മറ്റൊരു സംസ്ഥാനവും റിപ്പോര്‍ട്ട് ചെയ്യാത്ത വിചിത്രമായ സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്നു”. കോടതി ചോദിച്ചു.ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, കൗസര്‍ എടപ്പഗട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ബുധനാഴ്ച ഈ കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സുരക്ഷയും ഹൈക്കോടതി ചോദ്യം ചെയ്യുകയും വിശദീകരണം നല്കാന് സംസ്ഥാന പോലീസ് മേധാവിയോട് വ്യാഴാഴ്ച ഓണ്‍ലൈനില്‍ ഹാജരാകാന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ഇത്തരം സംഭവങ്ങളില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം. ആശുപത്രികളില്‍ പോലീസ് എയ്ഡ് പോസ്റ്റുകള്‍ ഇല്ലേ? . ഈ വര്‍ഷം 137 കേസുകളുണ്ട്. ഓരോ മാസവും പത്ത് കേസുകള്‍ നടക്കുന്നു,” കോടതി നിരീക്ഷിച്ചു.

