MORE

    ബെല്‍ജിയം താരം അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു; വിരാമമിട്ടത് 15 വര്‍ഷം നീണ്ട കരിയറിന്

    Date:

    ബ്രസല്‍സ്: ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ അക്‌സല്‍ വിറ്റ്‌സെല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. പതിനഞ്ച് വര്‍ഷം നീണ്ട ഫുട്‌ബോള്‍ കരിയറിനാണ് താരം വിരാമമിട്ടത്.

    ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന തലമുറയിലെ ഏറ്റവും പുതിയ അംഗമായാണ് അക്‌സല്‍ വിറ്റ്‌സെലിനെ പരിഗണിക്കുന്നത്. അതേസമയം ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനായി പന്ത് തട്ടുന്ന താരം ക്ലബ്ബ് ഫുട്‌ബോളില്‍ സജീവമായി തുടരും.

    അക്‌സല്‍ വിറ്റ്‌സെല്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ’15 വര്‍ഷം രാജ്യത്തിന് വേണ്ടി പന്തുതട്ടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇപ്പോള്‍ താന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നു. ബെല്‍ജിയം ഫുട്‌ബോളിന്റെ പുതിയ തലമുറയ്ക്ക് ആശംസകള്‍. അവിശ്വസനീയമായ നിമിഷങ്ങള്‍ നിങ്ങള്‍ സമ്മാനിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വിറ്റ്‌സെല്‍ കുറിച്ചു.

    ബെല്‍ജിയം ജഴ്‌സിയില്‍ 130 മത്സരങ്ങളിലാണ് 34 കാരനായ താരം ബൂട്ടണിഞ്ഞിട്ടുള്ളത്. 12 ഗോളുകളാണ് താരത്തിന്റെ സമ്ബാദ്യം. 2018 ലോകകപ്പില്‍ ബെല്‍ജിയം മൂന്നാം സ്ഥാനം നേടിയപ്പോള്‍ വിറ്റ്‌സെല്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ 2022 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ ബെല്‍ജിയം പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിറ്റ്‌സെല്‍ ബെല്‍ജിയത്തിനായി ബൂട്ടണിഞ്ഞു.

    2023 മാര്‍ച്ചില്‍ ഡൊമെനിക്കോ ടെഡെസ്‌കോ ബെല്‍ജിയത്തിന്റെ പുതിയ പരിശീലകനായി എത്തിയപ്പോള്‍ വിറ്റ്‌സെലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബെല്‍ജിയത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ വിറ്റ്‌സെലിന്റെ സഹതാരങ്ങളായിരുന്ന ഈഡന്‍ ഹസാര്‍ഡ്, ടോബി ആല്‍ഡര്‍വെയ്ല്‍ഡ്, സൈമണ്‍ മിഗ്നോലെറ്റ് എന്നിവര്‍ ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...