MORE

    25 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്റെ കുപ്പായമണിയുന്നു, ‘മോഡി’ ബയോപിക്ക് ഒരുക്കാന്‍ ജോണി ഡെപ്പ്

    Date:

    ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് സംവിധാന രംഗത്തേക്ക് വീണ്ടുമെത്തുന്നു. 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡെപ്പ് സംവിധായകന്റെ കുപ്പായമണിയുന്നത്.

    ‘മോഡി’ ബയോപിക്ക് ഒരുക്കുന്ന കാര്യം ഡെപ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് ‘മോഡി’ എന്ന ബയോപിക്കിലൂടെ ഡെപ്പ് ചിത്രീകരിക്കുന്നത്.

    ഡെന്നീസ് മക്ക്ലിന്റയറിന്റെ നാടകത്തെ ആസ്‍പദമാക്കിയാണ് ചിത്രം. റിക്കാര്‍ഡോ സ്കാമാര്‍സിയോയാണ് ‘മോഡി’യായി എത്തുന്നത്. 1916 പശ്ചാത്തലമാകുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജേര്‍സി, മേരി ക്രോമോലോവ്സ്‍കി എന്നിവരാണ്. മോഡിയുടെ ജീവിതത്തിലെ നിര്‍ണായകമായ രണ്ട് ദിവസമാണ് സിനിമ പറയുന്നത്. 1997ല്‍ ‘ദി ബ്രേവ്’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്യുന്നത്. തിരക്കഥയിലും അദ്ദേഹം പങ്കാളിയായിരുന്നു.

    ജോണി ഡെപ്പും മര്‍ലോണ്‍ ബ്രാന്‍ഡോയുമാണ് ‘ദി ബ്രേവി’ല്‍ പ്രധാന വേഷങ്ങളിലെത്തിയത്. മുന്‍ പങ്കാളി ആംബര്‍ ഹെര്‍ഡുമായുള്ള നിയമ പ്രശ്നങ്ങള്‍ക്ക് ശേഷം ഡെപ്പ് സിനിമയില്‍ സജീവമാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...