MORE

    വിവാദമായി തമിഴ് ചിത്രം ‘ഫര്‍ഹാന’: നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം

    Date:

    ചെന്നൈ: തിയേറ്റര്‍ റിലീസിന് പിന്നാലെ വിവാദത്തില്‍ അകപ്പെട്ട് ഐശ്വര്യ രാജേഷ് നായികയായ ‘ഫര്‍ഹാന’ എന്ന തമിഴ് ചിത്രം.

    നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനേ തുടര്‍ന്ന് നായിക ഐശ്വര്യ രാജേഷിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്നതാണ് ‘ഫര്‍ഹാന’യുടെ ഉള്ളടക്കം എന്ന ആരോപണമുയര്‍ത്തി ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.

    പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഐശ്വര്യക്ക് പൊലീസ് സംരക്ഷണം നല്‍കിയത്. വിവാദങ്ങള്‍ വേദനാജനകമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് പ്രതികരിച്ചു. ചില വിദേശ രാജ്യങ്ങളില്‍, മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെങ്കില്‍ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പ് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മലേഷ്യ, സിംഗപ്പൂര്‍, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഓഡിറ്റ് നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍ ഈ രാജ്യങ്ങളില്‍ ‘ഫര്‍ഹാന’ സെന്‍സര്‍ ചെയ്ത് പ്രശ്‌നങ്ങളൊന്നുമില്ലാതെ റിലീസിന് തയ്യാറാണ്. ‘ഫര്‍ഹാന’ ഒരു വിവാദ ചിത്രമല്ലെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

    ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’. ഒരിക്കല്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവുമായി അവര്‍ ആത്മബന്ധം സ്ഥാപിക്കുന്നതാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...