പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അര്‍ഹന്‍ പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മേയ് 18ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഉദ്ഘാടനത്തിനായി ക്ഷണിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാക്കളില്‍നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായിരുന്നു.
ഇത് ഗാന്ധിജി, നെഹ്റു, പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ഡോ. അംബേദ്കര്‍ തുടങ്ങിയ രാജ്യം പടുത്തുയര്‍ത്തിയ മഹാന്മാരോടുള്ള കടുത്ത അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28ന് ഉദ്ഘാടനം നിശ്ചയിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുകേന്ദു ശേഖര്‍ റായിയും രംഗത്തെത്തിയിരുന്നു.

