ഇന്ത്യൻ ടെലിക്കോം രംഗത്ത് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്ന കമ്ബനിയേതെന്ന ചോദ്യത്തിന് എയര്‍ടെല്‍ (Airtel) എന്നാണുത്തരം.
പ്രീപെയ്ഡ് സെക്റ്ററില്‍ ഏറ്റവും അധികം ആക്റ്റീവ് യൂസേഴ്സ് എന്ന നേട്ടത്തിലേക്ക് കമ്ബനി വളര്‍ന്ന് കയറിയത് പോലും സേവനങ്ങളുടെ ഗുണമേന്മ കൊണ്ടാണ്. പ്രീപെയ്ഡ് സെക്റ്ററിലെ നേട്ടങ്ങള്‍ പോസ്റ്റ്പെയ്ഡിലും ആവര്‍ത്തിക്കാൻ ഒരുങ്ങുകയാണ് കമ്ബനി.
ഭാരതി എയര്‍ടെല്‍ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഓഫറുകളില്‍ (Airtel Postpaid) കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിലാണ്. പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ ടെലിക്കോം കമ്ബനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കാൻ കഴിയുന്ന സമയങ്ങളില്‍ ഒന്നാണിത്. അത്രയധികം യൂസേഴ്സാണ് പ്രതിമാസ പ്ലാനുകള്‍ സെലക്റ്റ് ചെയ്യുന്നത്. പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ യൂസേഴ്സിനും നല്ലൊരു ഓപ്ഷനാണ്. ഉപയോഗിക്കുന്ന ഡാറ്റയെക്കുറിച്ച് വലിയ ആശങ്കയൊന്നും വേണ്ടെന്നതാണ് പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പ്രത്യേകത.

