MORE

    ശൗചാലയം ഉപയോഗിക്കുന്നതില്‍ തര്‍ക്കം; കൂത്താട്ടുകുളത്ത് 47-കാരന്‍ മരിച്ചനിലയില്‍,ഒരാള്‍ കസ്റ്റഡിയില്‍

    Date:

    കൊച്ചി: തിരുവനന്തപുരം സ്വദേശിയെ കൂത്താട്ടുകുളത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളത്തെ ഇറച്ചിക്കടയിലെ തൊഴിലാളിയായ രാധാകൃഷ്ണനെ(47)യാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്.

    സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂത്താട്ടുകുളത്തുനിന്ന് കടന്ന ഇയാളെ തമിഴ്നാട്ടിലെ തെങ്കാശിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.

    രാധാകൃഷ്ണനും ഒപ്പംതാമസിക്കുന്ന തമിഴ്നാട് സ്വദേശിയും ഇറച്ചിക്കടയിലെ തൊഴിലാളികളാണ്. കഴിഞ്ഞദിവസം ശൗചാലയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം. ഇതിനുപിന്നാലെയാണ് രാധാകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

    രാധാകൃഷ്ണന്റെ തലയില്‍ ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു. മാത്രമല്ല, മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായതും സംശയത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ തെങ്കാശിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...