രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെയും കടന്നാക്രമിച്ചിരുന്നു.
ഇപ്പോള്‍ രാഹുലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ചില സമയങ്ങളില്‍ രാഷ്ട്രീയത്തേക്കാള്‍ വലിയ കാര്യങ്ങളുണ്ട്, നിങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് ചുവടുവെക്കുമ്ബോള്‍, അത് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു എന്നാണ് എസ് ജയശങ്കര്‍ പറഞ്ഞത്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം കേപ്ടൗണില്‍ നടന്ന പ്രവാസി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ വിദേശയാത്രയ്ക്കിടെ താന്‍ രാഷ്ട്രീയം ചെയ്യില്ലെന്ന് ജയശങ്കര്‍ പറഞ്ഞു. ഒരു ജനാധിപത്യ സംസ്കാരത്തിന് പോലും ഒരു കൂട്ടായ ഉത്തരവാദിത്തമുണ്ട് എന്നും ഒരു ദേശീയ താല്‍പ്പര്യമുണ്ട്, ഒരു കൂട്ടായ പ്രതിച്ഛായയുണ്ട്. ചിലപ്പോള്‍ രാഷ്ട്രീയത്തേക്കാള്‍ വലിയ കാര്യങ്ങളുണ്ട്, നിങ്ങള്‍ രാജ്യത്തിന് പുറത്ത് കടക്കുമ്ബോള്‍, അത് ഓര്‍മ്മിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു എന്നാണ് ജയശങ്കര്‍ പറഞ്ഞത്.

