MORE

    രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ; മഅദനി ഇന്ന് അന്‍വാര്‍ശ്ശേരിയിലേക്കില്ല

    Date:

    ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച്‌ കേരളത്തിലെത്തിയ പിഡിപി ചെയര്‍മാൻ അബ്ദുല്‍ നാസര്‍ മഅദനി ഇന്നും അൻവാര്‍ശ്ശേരിയിലേക്ക് പോകില്ല.

    രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ചികിത്സയിലായതിനാലാണ് അൻവാര്‍ശ്ശേരിയിലേക്കുള്ള യാത്ര വൈകുന്നത്. ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴുള്ള അതേ നിലയില്‍ തന്നെ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം തുടരുകയാണ്. രാവിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം മദനിയെ പരിശോധിച്ചിരുന്നു.

    ഇന്നലെ രാത്രി 7.20 ഓടെയാണ് വിമാനമാര്‍ഗം മഅദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് നെടുമ്ബാശ്ശേരിയില്‍ നിന്ന് അൻവാര്‍ശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാലാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ഇന്ന് അൻവാര്‍ശ്ശേരിയിലേക്ക് തുരിക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ മഅദനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് പറഞ്ഞിരുന്നു.

    സുപ്രീംകോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത് പ്രയോജനപ്പെടുത്തിയാണ് മഅദനി കേരളത്തില്‍ എത്തിയത്. രോഗാവസ്ഥയിലുള്ള പിതാവിനെ സന്ദര്‍ശിക്കുകയാണ് വരവിന്റെ പ്രധാന ലക്ഷ്യം. 11 ദിവസത്തേക്ക് എത്തിയ മഅദനി ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. കര്‍ണാടകയില്‍ നിന്നുള്ള 12 പോലീസുകാര്‍ മുഴുവൻ സമയവും മഅദനിക്കൊപ്പം ഉണ്ടാകും.

    2008ലെ ബാംഗ്ലൂര്‍ സ്ഫോടനകേസുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നാം പ്രതിയായ മഅദനി 2014ല്‍ ആയിരുന്നു ജാമ്യം കിട്ടി ജയില്‍ മോചിതനായത്. ആറരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഅദനി കേരത്തിലെത്തുന്നത്. 2017ല്‍ മൂത്ത മകൻ ഉമര്‍ മുഖ്ത്താറിന്റെ വിവാഹത്തിനാണ് അദ്ദേഹം അവസാനം നാട്ടിലെത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...