MORE

    AI ധാര്‍മികമാകണം: പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്ബനിയുമായി ഇലോണ്‍ മസ്‌ക്

    Date:

    പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സ്ഥാപനത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്ക്. എക്സ് എഐ (xAI) എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം ഓപ്പണ്‍ എഐയെ വെല്ലുവിളിച്ചുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

    ചാറ്റ് ജിപിടിയ്ക്ക് പകരം മറ്റൊരു എഐ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇലോണ്‍ മസ്ക് തന്നെയായിരിക്കും കമ്ബനിയുടെ തലപ്പത്ത്.

    ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ എഐയുടെ ഭീഷണികള്‍ ഉന്നയിച്ച്‌ ഇലോണ്‍ മസ്ക് രംഗത്ത് വന്നിരുന്നു.

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് മനുഷ്യ വംശത്തിന് ഭീഷണിയാണെന്ന നിലപാടുകാരനാണ് മസ്ക്. സുരക്ഷിതമായ എഐ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് മസ്ക് സ്വന്തം കമ്ബനി ആരംഭിച്ചിരിക്കുന്നത്. മുമ്ബ് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടതും മസ്കിന്റെ നേതൃത്വത്തിലാണ്. അന്ന് മസ്ക് പറഞ്ഞ ലക്ഷ്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. എന്നാല്‍ മസ്ക് പിന്നീട് ഓപ്പണ്‍ എഐയില്‍ നിന്ന് പിൻമാറുകയും ഓപ്പണ്‍ എഐ മറ്റ് വ്യാവസായിക താല്‍പര്യങ്ങളിലേക്ക് കടക്കുകയും ചെയ്തു.

    ഗൂഗിളിന്റെ എഐ വിഭാഗമായ ഡീപ്പ് മൈന്റിലെ എഞ്ചിനീയറായിരുന്ന ഐഗര്‍ ബബുച്കിൻ, ഗൂഗിളില്‍ പ്രവര്‍ത്തിച്ചിരുന്ന ടോണി വു, ഗൂഹിളിലെ സൈന്റിസ്റ്റ് ആയിരുന്ന ക്രിസ്റ്റിയൻ സെഗെഡി, മൈക്രോസോഫ്റ്റിലുണ്ടായിരുന്ന ഗ്രെഗ് യാങ് ഉള്‍പ്പടെയുള്ളവരാണ് എക്സ് എഐയുടെ ടീമിലുള്ളത്.

    മാര്‍ച്ചില്‍ എക്സ് എഐ കോര്‍പ്പ് എന്ന പേരില്‍ നേവാഡയില്‍ മസ്ക് ഒരു കമ്ബനി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏപ്രിലില്‍ ട്രൂത്ത് ജിപിടി എന്ന പേരില്‍ എഐ പ്ലാറ്റ്ഫോം അവതരിപ്പിക്കുമെന്നും മസ്ക് പ്രഖ്യാപിച്ചു.

    എഐയുടെ ധാര്‍മികതകള്‍ ഉദ്ഘോഷിച്ചാണ് മസ്കിന്റെ പുതിയ കമ്ബനി പ്രഖ്യാപനം എങ്കിലും കമ്ബനിയുടെ സഞ്ചാരം എങ്ങോട്ടാണെന്ന് കാത്തിരുന്ന് കാണാം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...