MORE

    ‘സിറ്റിക്ക് വേണ്ടി എനിക്ക് ഈ കിരീടം കൂടി നേടണം’ ; വല്ലാതെ ആഗ്രഹിക്കുന്നുവെന്ന് ജാക്ക് ഗ്രീലിഷ്

    Date:

    മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ട്രോഫി നേടി, വരുന്ന സീസണ്‍ ഗംഭീരമായി തുടങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ജാക്ക് ഗ്രീലീഷ്.

    എഫ് എ കമ്യൂണിറ്റി ഷീല്‍ഡിനെ കുറിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി വിംഗര്‍ പരാമര്‍ശിച്ചത്. ബ്രിട്ടീഷ് മാധ്യമമായ ദ അത്ലറ്റിക്കിനോട് സംസാരിക്കുകയായിരുന്നു ഗ്രീലിഷ്. “ഞാൻ ചില സുഹൃത്തുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. കമ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയതിന് ശേഷമുള്ള എന്റെ മൂന്നാമത്തെ വര്‍ഷമാണ് ഇത്. രണ്ട് ഫൈനലുകളില്‍ എനിക്ക് പരാജയപ്പെടേണ്ടി വന്നു. ഇത്തവണ എനിക്ക് എന്തായാലും ജയിക്കണം.” ഗ്രീലിഷ് പറഞ്ഞു.

    “ഒരു ഫുട്ബോളര്‍ എന്ന നിലയില്‍ സാധ്യമായതെല്ലാം വിജയിക്കാൻ കഴിയണം. എല്ലാ ട്രോഫികളും ഒരിക്കലെങ്കിലും നിങ്ങള്‍ക്ക് സ്വന്തമാക്കാൻ പറ്റണം. രണ്ട് തവണ എനിക്ക് കമ്യൂണിറ്റി ഷീല്‍ഡ് നഷ്ടമായി. ഇക്കുറി എനിക്ക് അത് വേണം.” മാഞ്ചസ്റ്റര്‍ സിറ്റിയുടെ 27കാരനായ ഇംഗ്ലീഷ് സൂപ്പര്‍ താരം വ്യക്തമാക്കി. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ഓഗസ്റ്റ് ആറിനാണ് കമ്യൂണിറ്റി ഷീല്‍ഡിനായുള്ള പോരാട്ടം. കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് ചാമ്ബ്യൻമാരും എഫ്‌എ കപ്പ് ജേതാക്കളുമാണ് കമ്യൂണിറ്റി ഷീല്‍ഡിനായി സാധാരണ ഏറ്റുമുട്ടുക.

    നിലവില്‍ പ്രീമിയര്‍ ലീഗും എഫ് എ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിയാണ് നേടിയത്. ഈ സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ആഴ്സനലിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കമ്യൂണിറ്റി ഷീല്‍ഡിനായി മത്സരിക്കാൻ യോഗ്യത ലഭിച്ചിരിക്കുകയാണ്. പ്രീമിയര്‍ ലീഗ് ആരംഭിക്കും മുൻപൊരു സൂപ്പര്‍ പോരാട്ടം കാണാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...