MORE

    സൈബര്‍ സുരക്ഷ; വിന്‍ഡോസിന് പകരം മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

    Date:

    ദില്ലി: സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.

    സര്‍ക്കാര്‍ കമ്ബ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തലാണ് നടപടി. ഉബുണ്ടു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മായ ഒഎസ് ഡിആര്‍ഡിഒ, സി-ഡാക്, എന്‍ഐസി തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ പ്രതിരോധമന്ത്രലായമാണ് വികസിപ്പിച്ചത്. 2021ലാണ് മായ ഒഎസ് എത്തുന്നത്.

    പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ കമ്ബ്യൂട്ടറുകളിലും മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാനാണ് നിര്‍ദേശം. വിന്‍ഡോസിന് സമാനമായ പ്രവര്‍ത്തനമാണ് മായ ഒഎസിനുള്ളത്. ചക്രവ്യൂഹ് എന്ന പേരില്‍ ഒരു ആന്റി മാല്‍വെയര്‍, ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഹാക്കിങ് തടയാന്‍ സഹായിക്കും.

    പ്രതിരോധ മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ ശൃംഖലയെ ലക്ഷ്യമിട്ട് വിദേശ ശക്തികളില്‍ നിന്നുള്ള സൈബറാക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മായ ഒഎസ് രൂപപ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്. ഒഎസ് പരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ കമ്ബനികളുടെയും അക്കാദമിക സ്ഥാപനങ്ങളുടേയും സഹകരണമുണ്ടായിരുന്നു.

    നാവിക സേന ഇതിനകം മായ ഓഎസിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കരസേനയും വ്യോമസേനയും ഇത് വിലയിരുത്തി വരികയാണ്. ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഉബുണ്ടു ഉയര്‍ന്ന സൈബര്‍ സുരക്ഷയാണ് നല്‍കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...