MORE

    സിപിഐഎമ്മിന് ഉത്തരമില്ല, തന്റെ ഉത്തരങ്ങള്‍ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അറിയിക്കും; മാത്യു കുഴല്‍നാടന്‍

    Date:

    കൊച്ചി: താന്‍ സിപിഐഎമ്മിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മൂന്നു ദിവസമായിട്ടും ഉത്തരമില്ലെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.

    ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത നിലയ്ക്ക് താന്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ പങ്കുവെയ്ക്കുമെന്നും ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.

    നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ വീണ്ടും സിപിഐഎമ്മിനെ വെല്ലുവിളിക്കുകയാണ് മാത്യു കുഴല്‍നാടന്‍. സിപിഐഎമ്മില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാം. വീണാ വിജയന്റെ രേഖകള്‍ പുറത്തുവിടാന്‍ തയ്യാറുണ്ടോ എന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ഒളിച്ചോടാന്‍ ആഗ്രഹമില്ല. വിചാരണയ്ക്ക് ഇരിക്കാന്‍ ഇനിയും തയാറാണ്. സി എന്‍ മോഹനനെ തൃപ്തിപ്പെടുത്താന്‍ തനിക്കാകില്ലെന്ന് മാത്യു കുഴല്‍നാടന്‍ വ്യകത്മാക്കി. കുടുംബവീട്ടിലെ റവന്യു വകുപ്പ് സര്‍വേ സ്വാഗതം ചെയ്യുന്നു. ആരോപണങ്ങളില്‍ നിയമനടപടി വേണ്ടിവന്നാല്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. എനിക്ക് വരുമാനത്തില്‍ കൂടുതല്‍ സ്വത്ത് ഉണ്ടോയെന്ന് സി പി ഐഎമ്മിന് പരിശോധിക്കാം. പക്ഷെ കണക്ക് അറിയാവുന്ന ആരെങ്കിലും വരണം. സിപിഐഎമ്മില്‍ നിന്ന് ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാം. നികുതി സംബന്ധിച്ച്‌ അറിയണമെങ്കില്‍, ഇതേക്കുറിച്ച്‌ അറിയാവുന്നവര്‍ക്ക് വരാം. അത് കൊണ്ടാണ് തോമസ് ഐസക്കിനെ ക്ഷണിച്ചതെന്നും കുഴല്‍നാടന്‍ വിശദീകരിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...