MORE

    യുവതിയെ ഇരുമ്ബുവടികൊണ്ടടിച്ച്‌ കൊന്ന്, തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങി ഭര്‍ത്താവ്; ഒരു ചുമരിനപ്പുറം താമസിക്കുന്നവര്‍ പൊലും ഒന്നുമറിഞ്ഞില്ല

    Date:

    കൊല്ലം: ഇരവിപുരത്ത് ഇരുമ്ബുവടികൊണ്ട് ഭാര്യയെ യുവാവ് തലയ്ക്കടിച്ച്‌ കൊന്നു. ഇരവിപുരം ചന്തയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഈശ്വരി (27) യാണ് കൊല്ലപ്പെട്ടത്.

    ഇവരുടെ ഭര്‍ത്താവ് മുരുകനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.

    മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് നല്‍കുന്ന ജോലി ചെയ്യുന്നയാളാണ് മുരുകന്‍. ഈശ്വരി സമീപത്തെ കടകളില്‍ സഹായിയായി ജോലി ചെയ്തിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്.

    പ്രതി മദ്യപിച്ച്‌ സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. വീട്ടുചെലവിനായി പണമൊന്നും നല്‍കിയിരുന്നില്ല. ഈശ്വരിയായിരുന്നു കുടുംബം നോക്കിയിരുന്നത്. ശനിയാഴ്ച വൈകിട്ട് ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. പിറ്റേന്ന് രാവിലെ തിരിച്ചുകൊണ്ടുവരാമെന്ന് പറഞ്ഞാണ് അവിടെ നിന്ന് പോയത്.

    ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ ഈശ്വരിയെ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. സുഹൃത്ത് അമ്ബിളിയും വിളിച്ചിരുന്നു. കിട്ടാതായതോടെ ഈശ്വരിയുടെ വീട്ടിലേക്ക് പോയി. ഇവിടെയെത്തുമ്ബോള്‍ വാതില്‍ തുറന്നിട്ട് കിടക്കുകയായിരുന്നു. അകത്തേക്ക് ചെന്നുനോക്കിയപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ സമയം തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മുരുകന്‍. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ഈശ്വരി കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. ഇവര്‍ താമസിച്ചിരുന്ന വാടക വീടിന്റെ മറുഭാഗത്ത് താമസിച്ചവര്‍ പോലും ഒന്നുമറിഞ്ഞില്ല. തമിഴ്നാട് സ്വദേശികളായ ഈശ്വരിയും കുടുംബവും വര്‍ഷങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. യുവതി ഇരവിപുരത്താണ് പഠിച്ചത്.

    മുരുകന്‍ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം മറിച്ചുവച്ചാണ് ഈശ്വരിയെ വിവാഹം കഴിച്ചത്. പ്രതിക്ക് യുവതിയെ സംശയമായിരുന്നു. മറ്റുള്ളവരുമായി ഫോണില്‍ സംസാരിക്കുന്നത് വിലക്കിയിരുന്നു. കൂടാതെ മാസങ്ങള്‍ക്ക് മുമ്ബ് ഇയാള്‍ കത്തികൊണ്ട് ഈശ്വരിയുടെ വയറ്റില്‍ കുത്തിയിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...