MORE

    ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം വജ്രനഗരത്തില്‍; പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഉന്നതങ്ങള്‍ കീഴടക്കാൻ ഇന്ത്യ

    Date:

    ഗാന്ധിനഗര്‍; ലോകത്തിലെ ഏറ്റവും വലിയ ഓഫീസിന്റെ ആസ്ഥാനമാകാനൊരുങ്ങി ഗുജറാത്തിലെ സൂറത്ത്. ‘സൂറത്ത് ഡയമണ്ട് ബോഴ്‌സിന്റെ’ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും.

    ലോകമെമ്ബാടുമുള്ള 70,000 പേര്‍ ചടങ്ങില്‍ പങ്കെടുക്കും.

    സൂറത്ത് നഗരത്തിനടുത്തുള്ള ഖജോദ് ഗ്രാമത്തിലാണ് 67 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 3,400 കോടി രൂപ ചെലവിലാണ് സൂറത്ത് ഡയമണ്ട് ബോഴ്സ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വജ്ര വ്യാപരത്തിന്റെ ആഗോള കേന്ദ്രമായി സൂറത്ത് മാറുമെന്നത് നിസംശയം പറയാം. 175 രാജ്യങ്ങളില്‍ നിന്ന് 4,200 വ്യാപാരികളെ പാര്‍പ്പിക്കാനുള്ള ശേഷിയുള്ള കെട്ടിടമാണിത്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുള്ളവരും വജ്രത്തിനായി സൂറത്തിലെത്തും. ആഗോള വിപണിയില്‍ തന്നെ ഹബ്ബായി മാറാനൊരുങ്ങുന്ന കെട്ടിടം ഏകദേശം 1.5 ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും.

    ഏകദേശം 4,500 ഡയമണ്ട് ട്രേഡിംഗ് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള ശേഷി ഇതിനുണ്ട്. ഒൻപത് ഗ്രൗണ്ട് ടവറുകള്‍ കൂടാതെ 15 നിലകളും കെട്ടിടത്തിലുണ്ട്. ഓഫീസ് സ്‌പേസുകള്‍ 300 ചതുരശ്ര അടി മുതല്‍ ഒരു ലക്ഷം ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ളതാണ്. കെട്ടിടത്തിന് ഇന്ത്യൻ ഗ്രീൻ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം റാങ്കിംഗ് ഉണ്ട്.

    ഭാരതത്തിന്റെ സംരഭകത്വത്തിന്റെ തെളിവാണ് അമ്ബര ചുംബിയായ ഈ കെട്ടിടം. വ്യാപര-സഹകരണ മേഖലയുടെ കാതലാകും ഇത്. സമ്ബദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...