ഹൈക്കോടതിയിലെ തന്റെ 6 വര്‍ഷ കാലയളവില്‍ അന്‍പതിനായിരം വിധിന്യായം നടപ്പിലാക്കിക്കൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്. 50,166 കേസുകള്‍ ആണ് കഴിഞ്ഞ ദിവസം വരെ അദ്ദേഹം തീര്‍പ്പ് കല്‍പ്പിച്ചത്. 2020 ഫെബ്രുവരി 13നാണ് അദ്ദേഹം കേരള ഹൈക്കോടതിയില്‍ ചാര്‍ജ്ജ് എടുക്കുന്നത്.
ഹൈക്കോടതി മുന്‍ ജഡ്ജിയായ മുഹമ്മദ് മുഷ്താഖ് 10 വര്‍ഷംകൊണ്ട് നേടിയ റിക്കാര്‍ഡ് ആണ് കുഞ്ഞികൃഷ്ണന് തിരുത്തിക്കുറിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി ഉത്തരവുകള്‍ കുഞ്ഞികൃഷ്ണന്റെ ബഞ്ചില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മകള്‍ അഭിഭാഷക ആകുന്നത് കാണാന്‍ കൊലകേസ് പ്രതിയായ അച്ഛന് ജാമ്യം അനുവദിച്ചത്, പ്രായമായ മാതാവിനെ മകള്‍ സംരക്ഷിക്കണം തുടങ്ങിയ നിരവധി സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിവെച്ച വിധികള്‍ പ്രസ്താവിച്ചത് ഇദ്ദേഹമാണ്. 1989 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ഇദ്ദേഹം കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്

