MORE

    കര്‍ക്കിടക വാവ് ബലി: വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

    Date:

    തിരുവനന്തപുരം: കൊവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ കര്‍ക്കിടക വാവ് ബലി വിപുലമായി നടത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയും ഹരിത ചട്ടങ്ങള്‍ പാലിച്ചും ചടങ്ങുകള്‍ നടത്താനാണ് തീരുമാനമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

    ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിളിച്ച യോഗത്തില്‍ മന്ത്രി ആന്റണി രാജു, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രധാന ബലി തര്‍പ്പണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് അതാത് ജില്ലാ കലക്ടര്‍മാരെയും യോഗം ചുമതലപ്പെടുത്തി.

    ആലുവ, തിരുവല്ലം, വര്‍ക്കല, കൊല്ലം, തിരുനെല്ലി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ കേന്ദ്രങ്ങളില്‍ വിവിധ സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. യാത്രാ സൗകര്യങ്ങള്‍, മെഡിക്കല്‍, ആംബുലന്‍സ്, ലൈഫ് ഗാര്‍ഡ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാവിധ അവശ്യ സേവനങ്ങളും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...