MORE

    മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ല, മുദ്രാവാക്യം വിളിച്ചവരേക്കാള്‍ അവരെ പിടിച്ചുതള്ളിയ ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്ന് ഇന്‍ഡിഗോ

    Date:

    തിരുവനന്തപുരം: വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചതായി സൂചനയില്ലെന്ന് ഇന്‍ഡിഗോ വൃത്തങ്ങള്‍.

    ചട്ടം നോക്കുകയാണെങ്കില്‍ പ്രതിഷേധക്കാരേക്കാള്‍ അവരെ പിടിച്ചു തള്ളിയ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രവൃത്തിയാണ് ഗൗരവമേറിയതെന്നാണ് ഇന്‍ഡിഗോ വൃത്തങ്ങള്‍ പറയുന്നത്.

    പൈലറ്റ് ഇന്‍ഡിഗോ അധികൃതര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ട് പ്രകാരം വിമാനത്തിന്റെ വാതില്‍ തുറന്ന ശേഷമാണ് യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചത്. ഇത് കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കും. വാതിലിന് തൊട്ടടുത്താണ് മുഖ്യമന്ത്രിയുണ്ടായിരുന്നതെന്നും കുറച്ച്‌ സെക്കന്‍ഡുകള്‍ മാത്രമാണ് പ്രതിഷേധമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

    വിമാനം നിലത്തിറക്കിയതിന് തൊട്ടുപിന്നാലെ സീറ്റ് ബെല്‍റ്റ് ഊരാന്‍ സന്ദേശം നല്‍കി. വാതില്‍ തുറന്നശേഷം മുദ്രാവാക്യം വിളിച്ചതിനാല്‍ ഇത് വിമാനവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, വിമാനത്താവളത്തിലെ നിയമങ്ങളാവും ബാധകമാവുക. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാബിന്‍ ക്രൂ ശാന്തമാക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...