MORE

    ജനങ്ങളുടെ മുഖത്തുനോക്കാന്‍ ഭയം, അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നത്; ബി.ജെ.പിയെ വിമര്‍ശിച്ച് ആം ആദ്മി

    Date:

    ഡല്‍ഹി: ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കാരണമാണ് ബി.ജെ.പി ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി.

    തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ബി.ജെ.പി മുടന്തന്‍ ന്യായങ്ങള്‍ പറയുകമാത്രമാണ് ചെയ്യുന്നതെന്നും എ.എ.പി ആരോപിച്ചു.

    അമര്‍നാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടനം കണക്കിലെടുത്ത് ആഗസ്റ്റ് 15ന് മുമ്ബ് വോട്ടര്‍പട്ടിക പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പിയെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചായിരുന്നു എ.എ.പി രംഗത്തുവന്നത്.

    ബി.ജെ.പി ഇപ്പോള്‍ പറയുന്നത് നിസാരമായ വെറും ഒഴിവുകഴിവുകള്‍ മാത്രമാണെന്നും, വോട്ടര്‍ പട്ടിക പുനഃപരിശോധിച്ച് എത്രയും പെട്ടെന്ന് തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള സംവിധാനമുണ്ടാക്കണമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ഹര്‍ഷ് ദേവ് സിങ് പറഞ്ഞു.

    ‘ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ തോല്‍വി ഭയന്ന് ബി.ജെ.പി ഇപ്പോള്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് മാറ്റിവെക്കാനും കേന്ദ്രഭരണ പ്രദേശത്ത് തങ്ങളുടെ അധികാരം നിലനിര്‍ത്തി കടിച്ചുതൂങ്ങാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്,’ ഹര്‍ഷ് ദേവ് പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...