MORE

    മുദ്രാവാക്യവുമായി യൂത്ത്കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തു; ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ട്

    Date:


    തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ കോണ്‍ഗ്രസിന്റെ വാദങ്ങളെല്ലാം തള്ളിയും പോലീസിന്റെ എഫ് ഐ ആര്‍ ശരിവെക്കുന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുമായി വിമാനകമ്പനിയായ ഇന്‍ഡിഗോ.

    മൂന്നു പേര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തുവെന്നും മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നയാള്‍ ഇവരെ തടഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    വിമാനത്തിനകത്ത് മുഖ്യമന്ത്രി ഉള്ളപ്പോള്‍ തന്നെയാണ് പ്രതിഷേധമുണ്ടായത്. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പ്രതിഷേധക്കാര്‍ മുന്നോട്ട് പാഞ്ഞടുക്കുകയാണ്. ഇവരെ മുഖ്യമന്ത്രിയുടെ കൂടെയുള്ള ആളുകള്‍ തടയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പേര് ഇന്‍ഡിഗോ റിപ്പോര്‍ട്ടിലില്ല.

    മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ മൂന്നാമത്തെ പ്രതിക്കായുള്ള ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കും.

    മുഖ്യമന്ത്രിയെ വിമാനത്തില്‍വച്ച് വധിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങള്‍ ഇതിനകം പോലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉള്‍പ്പടെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന് ഡി ജി പി നല്‍കിയ നിര്‍ദേശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...